Report : madhyamam news paper
Friday, June 5, 2009
മരണത്തിലും വിസ്മയിപ്പിച്ച അമ്മയുടെ ഓര്‍മയില്‍ നാലപ്പാട്ടെ കുടുംബം
Wednesday, June 3, 2009
ബി.ജെ.പി.യുടെ ദുഃഖം
ബി.ജെ.പി.യുടെ ദുഃഖം
[കെ വി എസ് മാതൃഭൂമിയില്‍ കുറച്ചു മുന്‍പ് എഴുതിയ ലേഖനം. വായിച്ചപ്പോള്‍ കൊള്ളാമെന്ന് തോന്നി]
സംഘപരിവാറിന്റെ ശത്രു പുറത്തല്ല, ഉള്ളില്‍ തന്നെയാണ്.
പരിവാറിന്റെ ജിഹ്വ ഏതാനും നാള്‍മുമ്പ് പ്രാധാന്യത്തോടെ
പ്രസിദ്ധീകരിച്ച ഒരു ലേഖനം തന്നെ അതിന് സാക്ഷ്യപത്രം.
ബി.ജെ.പിക്കാര്‍ക്ക് സദാചാരമില്ലെന്നാണ് ആര്‍.എസ്.എസ്.
പ്രസിദ്ധീകരണം ബോധ്യപ്പെടുത്തിയത്
കേവീയെസ്
ബി. ജെ.പി കേരളത്തില്‍ മറ്റൊരു തിരഞ്ഞെടുപ്പു പരാജയം കൂടി ഏറ്റുവാങ്ങിയിരിക്കുകയാണല്ലോ. 2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെയപേക്ഷിച്ച് ഇത്തവണ അവര്‍ക്ക് നഷ്‌ടമായത് അന്‍പതു ശതമാനം വോട്ടാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചത് 12.06 ശതമാനം വോട്ടായിരുന്നെങ്കില്‍ 2009-ല്‍ അത് വെറും 6.4 ശതമാനമായി ചുരുങ്ങി. ഏതാണ്ട് പത്തു ലക്ഷം വോട്ടര്‍മാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനകം ബി.ജെ.പിയെ ഉപേക്ഷിച്ചു എന്ന് ചുരുക്കം. ഒരു പ്രസ്ഥാനം ഏതു വഴിക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നതാണ് വോട്ടിന്റെ ഈ കണക്കുകള്‍. ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി ആര്‍.എസ്.എസ്. അരയുംതലയും മുറുക്കി രംഗത്തിറങ്ങിയിരുന്നു. സംസ്ഥാനത്തെ പ്രമുഖ ആര്‍.എസ്.എസ്. നേതാക്കള്‍ ചില മണ്ഡലങ്ങളില്‍ താമസിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്‌തു. അവസാനം തിരുവനന്തപുരം പോലുള്ള തങ്ങളുടെ പഴയ ശക്തികേന്ദ്രത്തില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥിക്കു പിന്നില്‍ നാലാമതെത്തി നില്‍ക്കേണ്ട ഗതികേട് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന് വന്നുചേര്‍ന്നു ; 1984 ല്‍ ഇതേ മണ്ഡലത്തില്‍ പി.കേരളവര്‍മരാജയ്‌ക്ക് ലഭിച്ച വോട്ടുപോലും ഇന്ന് നേടാനായില്ല, കാല്‍ നൂറ്റാണ്ടു മുന്‍പുണ്ടായിരുന്ന പിന്തുണ ഇന്നില്ല എന്നര്‍ഥം. ഇത് ബി.ജെ.പിക്ക് മാത്രം സംഭവിച്ച പരാജയമോ തിരിച്ചടിയോ അല്ല എന്ന് പറയേണ്ടി വരുന്നത് അതുകൊണ്ടാണ്. സംഘപരിവാറിന്റെ തകര്‍ച്ചയുടെയും തളര്‍ച്ചയുടെയും ചിത്രമാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്.
1989 മുതല്‍ 2004 വരെ നടന്ന ലോക്‌സഭാതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ വോട്ട് വര്‍ധിച്ചുകൊണ്ടേയിരുന്നു. 1984 ല്‍ ലഭിച്ച 1.76 ശതമാനം വോട്ട് 1989 ല്‍ 4.51 ശതമാനമായും 1991-ല്‍ 4.61 ശതമാനമായും കൂടി. 1996-ല്‍ 5.18 ശ.മാ, 1998-ല്‍ 7.78 ശ.മാ 1999-ല്‍ 8.08 ശ.മാ 2004-ല്‍ 12.06 ശ.മാ എന്നിങ്ങനെയായിരുന്നു വോട്ടിന്റെ നില. അതാണ് 2009-ല്‍ 6.43 ശതമാനമായി ചുരുങ്ങിയത്. 1998 ല്‍ ലഭിച്ച വോട്ടു പോലും 2009-ല്‍ കരസ്ഥമാക്കാന്‍ സാധിച്ചില്ല. 1998-ല്‍ ബി.ജെ.പിക്ക് ഇവിടെ കിട്ടിയത് 11.86 ലക്ഷം വോട്ടായിരുന്നു. അതാണ് 2009-ല്‍ 10.3 ലക്ഷമായി കുറഞ്ഞത്. കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനം ഏതാണ്ട് 12 വര്‍ഷം പിന്നിലേക്ക് എത്തിപ്പെട്ടിരിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്.
കേരളത്തിലെ ആര്‍.എസ്.എസ്. കുടുംബത്തില്‍ (സംഘപരിവാറില്‍) ഏതാണ്ട് മൂന്നു ഡസന്‍ സംഘടനകളുണ്ട്. ബി.ജെ.പിയും ബി.എം.എസ്സും വി.എച്ച്.പിയും തുടങ്ങി ബാലഗോകുലം വരെ നീളുന്നതാണ് ഈ പട്ടിക. ഹിന്ദു ഐക്യവേദിയും അതിലുണ്ട്. 56 ഹിന്ദു സംഘടനകളുടെ കൂട്ടായ്‌മയാണ് ഈ ഐക്യവേദി എന്നാണ് അവകാശവാദം. സംഘപരിവാറും ഈ ഐക്യവേദിയും ചേരുമ്പോള്‍ നൂറോളം സംഘടനകളാവും. അവര്‍ക്കെല്ലാം കൂടിയാണ് പത്തുലക്ഷം വോട്ട്. എന്താണിതിന് കാരണം ? കേരളസമൂഹത്തില്‍ സംഘപരിവാര്‍ ഇത്രമാത്രം വലിയ പ്രതിസന്ധിയിലകപ്പെടാനുള്ള സാഹചര്യങ്ങള്‍ എന്തൊക്കെയാണ് ? ഇതില്‍നിന്ന് മോചനത്തിനുള്ള സാധ്യതകള്‍ കാണുന്നുണ്ടോ ?
ഏതൊരു ബഹുജന പ്രസ്ഥാനത്തിനുമൊരു ജനകീയ മുഖം വേണമല്ലോ. കേരളത്തിലെ ബി.ജെ.പിയുടെ മുഖ്യപ്രശ്‌നം ജനകീയ നേതാക്കളുടെ അഭാവമാണ്. അത്തരക്കാര്‍ ഇല്ലാഞ്ഞിട്ടല്ല. ഒ.രാജഗോപാലും പി.പി.മുകുന്ദനും സി.കെ.പത്മനാഭനുമൊക്കെയുള്ള ജനകീയാംഗീകാരം ചെറുതല്ലല്ലോ. പക്ഷേ, മുന്‍നിരയില്‍ നിന്നുകൊണ്ട് ബി.ജെ.പിയെ നയിക്കാന്‍ അവരെ കാണുന്നില്ല. അവരെ അതിന് അനുവദിക്കുന്നില്ല. ആര്‍.എസ്.എസ്. നേതൃത്വത്തിലെ ചിലരുടെ തലതിരിഞ്ഞ ചിന്തകളാണ് അതിനു കാരണം. കുഞ്ഞാടുകളെ നേതാക്കളാക്കി ബി.ജെ.പിയെ ചൊല്‍പ്പടിക്കു നിര്‍ത്താനാണ് അവരുടെ ശ്രമം. സ്വാഭാവികമായും ജനങ്ങളുടെ അംഗീകാരം പിടിച്ചുപറ്റാന്‍ പുതിയ നേതാക്കള്‍ക്കാവാതെ വന്നു.
പുതുരക്തത്തിന്റെ അഭാവമാണ് ബി.ജെ.പിയും സംഘപരിവാറും അഭിമുഖീകരിക്കുന്ന മറ്റൊരു പ്രമുഖ പ്രശ്‌നം. അതിനിവിടെ ഒരു റിക്രൂട്ട്‌മെന്റ് ചാനല്‍ ഇല്ലാതായിരിക്കുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് എസ്.എഫ്.ഐയും കോണ്‍ഗ്രസ്സിന് കെ.എസ്.യുവും മറ്റുമുള്ളതു പോലെ ഒന്നിവിടെ ബി.ജെ.പിക്കില്ല. എ.ബി.വി.പി. ഉണ്ട് എന്നത് ശരി ; പക്ഷേ, ദുര്‍ബലമാണ്. മാത്രമല്ല, അത് ബി.ജെ.പിക്കൊപ്പമല്ലതാനും. വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്ന എ.ബി.വി.പിക്കാരില്‍ വളരെ ചെറിയൊരംശമേ സംഘപ്രസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നുള്ളൂ. ബി.ജെ.പിയിലെത്തുന്നത് വളരെ ചുരുക്കം പേരും. ആര്‍.എസ്.എസ്സിലൂടെയുള്ള റിക്രൂട്ട്‌മെന്റ് മുമ്പ് കാണാമായിരുന്നു. ഇന്ന് അവരുടെ സ്ഥിതിയും ദയനീയമാണ്. സംഘശാഖകളുടെ എണ്ണവും അതിലെത്തുന്നവരുടെ എണ്ണവും നിലവാരവും മോശമായി. ഇന്നത്തെ യുവാക്കളെയും വിദ്യാര്‍ഥികളെയും പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാന്‍ ആര്‍.എസ്.എസ്സിന് കഴിയുന്നില്ലെന്നര്‍ഥം. അടിയന്തരാവസ്ഥയ്‌ക്ക്‌ശേഷം സംസ്ഥാനത്ത് നടന്ന ആര്‍.എസ്.എസ്-മാര്‍ക്‌സിസ്റ്റ് സംഘര്‍ഷങ്ങള്‍ക്ക് കാരണം സംഘപരിവാറിലേക്കുള്ള യുവസഖാക്കളുടെ ഒഴുക്കായിരുന്നുവല്ലോ. അടിയന്തരാവസ്ഥയില്‍ സി.പി.എം. സ്വീകരിച്ച നിലപാടില്‍ മനംനൊന്തവര്‍ ആര്‍.എസ്.എസ്സിലാണ് പ്രതീക്ഷയര്‍പ്പിച്ചത്. ഇന്നിപ്പോള്‍ സി.പി.എമ്മിലുള്ള പ്രതിസന്ധി അന്നത്തേതിലും എത്രയോ വലുതാണ്. അവരുടെ അണികള്‍ക്ക് വീര്‍പ്പുമുട്ടുകയാണ്. പക്ഷേ, അവരിലാരെങ്കിലും സംഘപ്രസ്ഥാനങ്ങളിലെത്തുന്നുണ്ടോ ? ആരെയും ആകര്‍ഷിക്കാന്‍ പരിവാറിനാവുന്നില്ല.
1970-80 കാലത്ത് കേരളത്തില്‍ സംഘപരിവാറിന് മികച്ച നേതൃത്വമുണ്ടായിരുന്നു. കെ.ഭാസ്‌കര്‍റാവു, ടി.വി.അനന്തന്‍, ആര്‍.ഹരി, പി.മാധവ്‌ജി, പി.പരമേശ്വരന്‍ തുടങ്ങിയവര്‍. സംഘാടക മികവു മാത്രമല്ല അവര്‍ക്കുണ്ടായിരുന്നത്; ബൗദ്ധികതലത്തിലും അവര്‍ ഉന്നത നിലവാരം പുലര്‍ത്തി. ആര്‍.എസ്.എസ്സിനുമപ്പുറം അവര്‍ക്ക് അംഗീകാരവും ലഭിച്ചു. ഇന്ന് അങ്ങനെ ഒരാളെ അവരുടെ നേതൃത്വത്തില്‍ കാണാനേ കഴിയില്ല. നേതാക്കള്‍ക്കിന്ന് നിലവാരമില്ല, വിശ്വാസ്യതയും കുറവ്. അതിന്റെ പ്രതിഫലനം സംഘടനയില്‍ ഉണ്ടാവാതിരിക്കില്ലല്ലോ. പ്രൊഫഷണലിസത്തിന്റെ അഭാവമാണ് മറ്റൊന്ന്. ഇന്ന് രാഷ്ട്രീയ-സാമൂഹ്യ പ്രസ്ഥാനങ്ങളുടെ മുഖമുദ്രയാവുന്നത് പ്രൊഫഷണലിസമാണ്. കോണ്‍ഗ്രസ്സിലുണ്ടായിട്ടുള്ള മാറ്റം ശ്രദ്ധേയമല്ലേ. ദേശീയതലത്തില്‍ ബി.ജെ.പി. ഈ നിലയ്‌ക്ക് കുറച്ചൊക്കെ നീങ്ങിയിരുന്നു. എന്നാലിവിടെ സംഘപരിവാറിന് അതൊക്കെ വര്‍ജ്യമാണ്. വിദ്യാസമ്പന്നരെയും പ്രൊഫഷണലുകളെയും പരിവാര്‍ സംഘടനകളുടെ തലപ്പത്ത് വിരളമായേ കാണാനാവുന്നുള്ളൂ. അത്തരക്കാരെ ആകര്‍ഷിക്കാനാവുന്നില്ല. സ്വയമേവ സംഘടനയിലെത്തുവരെ അംഗീകരിക്കാനും നിലനിര്‍ത്താനും ശ്രമവുമില്ല. ഇത്തരക്കാര്‍ വന്നാല്‍ തങ്ങള്‍ പുറത്തായാലോ എന്ന് ഇന്നത്തെ നേതാക്കള്‍ ചിന്തിക്കുന്നുണ്ടാവണം.
മനംമടുത്തും വിഷമിച്ചും പ്രവര്‍ത്തനത്തില്‍ നിന്ന് മാറിനില്‍ക്കുന്നവര്‍ അനവധിയുണ്ട്. നേതാക്കളുടെ ഈഗോയും അല്‍പ്പത്തവും മൂലം മാറ്റിനിര്‍ത്തപ്പെട്ടവരുടെ എണ്ണവും കുറവല്ല. ഇത്തരക്കാര്‍ പ്രസ്ഥാനത്തിന് ഗുണമല്ലല്ലോ ചെയ്യുക.
പ്രക്ഷോഭങ്ങള്‍ ഏതൊരു പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയ്‌ക്ക് കാരണമാവാറുണ്ട്. ബി.ജെ.പിയോ മറ്റ് പരിവാര്‍ സംഘടനകളോ ശക്തമായ ഒരു സമരം ഇവിടെ സംഘടിപ്പിച്ച കാലം തന്നെ മറന്നു. അവരുടെ ഇഷ്‌ടവിഷയങ്ങളില്‍ പ്രശ്‌നങ്ങളില്ലാഞ്ഞിട്ടല്ല ; മറിച്ച് വലിയ സമരത്തെക്കുറിച്ചൊന്നും ചിന്തിക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ. മറ്റൊന്ന് മതേതരത്വ പ്രശ്‌നമാണ്. ഇതരമതസ്ഥരോടുള്ള അസഹിഷ്‌ണുത ; തരംതാണ പദപ്രയോഗങ്ങള്‍. ഇതൊക്കെ സാധാരണ ഹിന്ദുവിന്റെ മനസ്സിനെയും സംഘപരിവാറില്‍ നിന്നുമകറ്റുന്നു, ഹിന്ദുവിന്റെ മനസ്സ് എന്നും മതേതരമാണെന്ന വസ്‌തുത ഇക്കൂട്ടര്‍ വിസ്‌മരിക്കുന്നു. സംഘപരിവാറിന്റെ ശത്രു പുറത്തല്ല, ഉള്ളില്‍ തന്നെയാണ്. പരിവാറിന്റെ ജിഹ്വ ഏതാനും നാള്‍മുമ്പ് പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഒരു ലേഖനം തന്നെ അതിന് സാക്ഷ്യപത്രം. ബി.ജെ.പിക്കാര്‍ക്ക് സദാചാരമില്ലെന്നാണ് ആര്‍.എസ്.എസ്. പ്രസിദ്ധീകരണം ബോധ്യപ്പെടുത്തിയത്. എം.ജി.എസ്. നാരായണന്‍േറതാണ് ലേഖനം. അതില്‍ അദ്ദേഹം പറയുന്നു : 'ഇന്ത്യയില്‍ പൊതുവെയും കേരളത്തില്‍ പ്രത്യേകിച്ചും ഹിന്ദുത്വ പ്രസ്ഥാനങ്ങളെ നയിക്കുന്നവര്‍ ഹൈന്ദവ സംസ്‌കാരത്തിന്റെ ആന്തരമഹത്ത്വം മനസ്സിലാക്കാത്തവരും പ്രോത്സാഹിപ്പിക്കാത്തവരുമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്...... യഥാര്‍ഥ ഹൈന്ദവ സംസ്‌കാരത്തിന്റെ പ്രാതിനിധ്യം ബി.ജെ.പിക്കുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ബുദ്ധിപരവും സദാചാരപരവുമായ മേഖലകളില്‍ മറ്റ് കക്ഷികളേക്കാള്‍ പിന്നിലാണ് കേരളത്തിലെ ബി.ജെ.പിയുടെ സ്ഥാനം'. ബി.ജെപിക്കും ആര്‍.എസ്.എസ്സിനുമെതിരെ ഇത്രയും കടുത്ത ഒരാക്രമണത്തിന് ആര്‍.എസ്.എസ്സിന്റെ വാരിക തന്നെ വേദിയൊരുക്കുമ്പോള്‍ ബി.ജെ.പിക്ക് വോട്ട് ലഭിക്കാത്തതില്‍ അതിശയിക്കാനുണ്ടോ ?

കേവീയെസ് (മാതൃഭൂമി പത്രം)
Subscribe to:
Posts (Atom)