Monday, October 20, 2008

കലാപക്കനലില്‍ സ്നേഹനീരായി തുജ്ലാ ബായി


ഭൈന്: കാലുഷ്യത്തിന്റെ കനലെരിയുന്ന പുതുകാലത്തിന് പ്രതീക്ഷയുടെ പച്ചത്തുരുത്തായി ഒരറുപതുകാരി. മതഭ്രാന്തരുടെ കലാപത്തീയില്വെന്ത ആന്ധ്രയിലെ ഭൈന്സയില്സൌഹാര്ദത്തിന്റെ സ്നേഹഗാഥയെഴുതി തുജ്ലാ ബായി രാജ്യമനസ്സാക്ഷിക്കു മുന്നില്ചിരിയോടെ നില്ക്കുന്നു. കലാപകാരികള്ക്കും നിസ്സഹായരായ ഒരു കുടുംബത്തിനുമിടയില്സ്നേഹത്തിന്റെ രക്ഷാവലയം തീര്ക്കുകയായിരുന്നു അവര്‍. മതവും ജാതിയും തീര്ത്ത വരമ്പുകളൊന്നും തുജ്ലാ ബായിയുടെ മുന്നില്തടസ്സമായില്ല. മതവിദ്വേഷത്തിന്റെ തീയില്അമര്ന്നുപോവുമായിരുന്ന നാലു ജീവനാണ് നിശ്ചയദാര്ഢ്യത്തില്പിടിച്ചുകയറിയത്.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. നവരാത്രി ആഘോഷത്തിന്റെ ആഹ്ലാദത്തിലും ഭൈന്സയും പരിസരവും കലാപച്ചൂടില്വിറങ്ങലിച്ചുനില്ക്കുന്നു. അതിനിടെ, തെരുവുവക്കിലെ വീടിന്റെ ജനലഴികള്ക്കിടയിലൂടെ അവരാ കാഴ്ച കണ്ടു. അയലത്തെ വീടിനും കടകള്ക്കും ഒരുപറ്റം അക്രമികള്തീയിടുന്നു. വര്ഗീയത്തിമിരത്തിനൊപ്പം മദ്യലഹരിയുടെ ചാപല്യവും കൂടിച്ചേര്ന്ന അവര്എന്തും ചെയ്യാന്മടിക്കാത്ത അവസ്ഥയിലായിരുന്നു. എങ്കിലും തെരുവിനപ്പുറത്തെ അയല്ക്കാരന്സയ്യിദ് ഉസ്മാന്റെ വീടിനു തീ പടര്ന്നപ്പോള്തുജ്ലക്കു പിടിച്ചുനില്ക്കാനായില്ല.

'അയല്വീട്ടില്നിന്ന് പുകപടലങ്ങള്മാനംമുട്ടെ ഉയര്ന്നുതുടങ്ങിയപ്പോള്ഞാനും മകനും മറ്റു കുടുംബാംഗങ്ങളും അങ്ങോട്ടേക്കു കുതിച്ചു. ആള്ക്കൂട്ടത്തെ തള്ളിമാറ്റി ഞാനും കുടുംബവും അകത്തേക്കു പാഞ്ഞുകയറി. അക്രമികള്ഞങ്ങള്ക്കുനേരെ ആക്രോശിക്കുന്നുണ്ടായിരുന്നു. മിണ്ടിപ്പോകരുത് എന്നു ഞാനവരോടു പറഞ്ഞു. അയല്ക്കാര്അമ്മപെറ്റ സഹോദരങ്ങളെപ്പോലെതന്നെയാണെന്ന് പറഞ്ഞു ഞങ്ങള്ഉള്ളിലേക്കു നീങ്ങി ^തുജ്ലാ ബായി മാധ്യമത്തോടു പറഞ്ഞു.

നിമിഷങ്ങള്ക്കകം അയല്വീട്ടിലെ സഫിയ ബീഗത്തെയും മൂന്നു കുട്ടികളെയും പുറത്തെത്തിച്ച തുജ്ല അവരെ സ്വന്തം വീട്ടിനുള്ളിലാക്കി. നാലിനും 12നുമിടയില്പ്രായമുള്ളവരായിരുന്നു കുട്ടികള്‍. 'അവരുടെ സുരക്ഷ ഉറപ്പായതോടെ ഞങ്ങള്വെള്ളവുമായി വീണ്ടും ഓടി. ആളുന്ന തീയിലേക്ക് വെള്ളമൊഴിച്ചുകെടുത്താനായിരുന്നു ശ്രമം. ഭാഗ്യത്തിന് വീട്ടില്ധാരാളം വെള്ളമുണ്ടായിരുന്നു. അല്പം പണിപ്പെട്ടിട്ടാണെങ്കിലും തീയണക്കാന്കഴിഞ്ഞു'. ബക്കറ്റുകള്പിടിച്ചുവാങ്ങാന്അക്രമികള്കിണഞ്ഞുശ്രമിച്ചെങ്കിലും വൃദ്ധ വീട്ടമ്മ ചെറുത്തുനിന്നു. പക്ഷേ, അപ്പോഴേക്കും സയ്യിദ് ഉസ്മാന്റെ വീട്ടില്സൂക്ഷിച്ചിരുന്ന ആയിരക്കണക്കിനു പട്ടങ്ങളുടെ കെട്ടുകള്ചാമ്പലായിക്കഴിഞ്ഞിരുന്നു. പട്ടം വിറ്റായിരുന്നു ഉസ്മാന്കുടുംബം പുലര്ത്തിയിരുന്നത്. ഫര്ണിച്ചര്മുഴുവന്കത്തിനശിച്ചു. കളര്ടെലിവിഷന്പൊട്ടിച്ചിതറി. ഉസ്മാന്റെ മൂത്ത സഹോദരന്സയ്യിദ് മുഹമ്മദ് പാഷയുടെ മകളുടെ കല്യാണത്തിന് ഒരുക്കൂട്ടിവെച്ചിരുന്ന ആഭരണങ്ങളും മറ്റുമാണ് തീരാനഷ്ടമായത്. 19 തോല സ്വര്ണം (ഉദ്ദേശം 28 പവന്‍), 40 തോല വെള്ളി, 1.3 ലക്ഷം രൂപ എന്നിവയെല്ലാം അക്രമികള്കൊള്ളയടിച്ചതായി ഹൈദരാബാദ് പത്രത്തിന്റെ ലേഖകനായ പാഷ പറഞ്ഞു. തുജ്ലാ ബായിയുടെയും പാഷയുടെയും കുടുംബങ്ങള്തമ്മിലുള്ള ബന്ധത്തിനു രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. അവരുടെ പൂര്വികള്‍ 200 വര്ഷത്തോളമായി ഭൈന്സയിലെ പഞ്ചേശ പ്രദേശത്തെ താമസക്കാരാണ്. 'ഞങ്ങള്തമ്മില്ഒരു പ്രശ്നവും ഇതുവരെയുണ്ടായിട്ടില്ല. പണിയെടുത്തു ജീവിക്കുന്നവരാണ് ഞങ്ങളെല്ലാം. ഹിന്ദുക്കളും മുസ്ലിംകളും തമ്മില്ഇവിടെ ഒരു കലഹവുമില്ലായിരുന്നു. സാമൂഹികവിരുദ്ധരാണ് കലാപം അഴിച്ചുവിട്ടത്' ^തുജ്ല രോഷത്തോടെ പറഞ്ഞു.

പുറത്തുനിന്നുവരുന്ന ആളുകള്കുത്തിപ്പൊക്കുന്ന പ്രശ്നങ്ങളുടെ ദുരിതം പേറേണ്ടിവരുന്നത് നാട്ടുകാരാണെന്ന് തുജ്ലയുടെ മകന്താക്കൂര്രമേശ് സിംഗ് പറഞ്ഞു. തുജ്ലയുടെ ധീരതയും മനുഷ്യസ്നേഹവും വി..പികളുടെയടക്കം പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. വര്ഗീയ വിദ്വേഷത്തിനെതിരെ പ്രതീക്ഷയുടെ വെള്ളിവെളിച്ചമാണ് തുജ്ലയെന്ന് സ്ഥലം സന്ദര്ശിച്ച മുന്മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു. ഭൈന്സയിലെ വീട്ടിലെത്തി തുജ്ലാ ബായിയെ സന്ദര്ശിച്ച കവി ഗദ്ദര്അവരുടെ കാല്തൊട്ടു വന്ദിച്ചാണ് ആദരം പ്രകടിപ്പിച്ചത്. ആദിലാബാദ് ജില്ലയിലെ ഭൈന് പ്രദേശത്തുണ്ടായ വര്ഗീയ സംഘര്ഷത്തില്പത്തിലേറെ പേര്കൊല്ലപ്പെട്ടിരുന്നു. അക്രമികള്ചുട്ടുകൊന്ന കുടുംബത്തിലെ ആറു പേരും ഇതിലുള്പ്പെടും.


മാധ്യമം വാര്ത്ത

2 comments:

കാണി said...

ഓരോ കലാപവും നമുക്ക് നല്‍കുന്നത് എന്താണ് ?
ഒരു ചെറിയ തീ കനല്‍ വന്‍ കലാപങ്ങള്‍ക്ക് കാരണമാവാന്‍ മാത്രം നമ്മുടെ മനസ്സുകള്‍ അകന്നു കഴിഞ്ഞോ ?
സമുദായങ്ങള്‍ അകന്നു കഴിഞ്ഞാല്‍ നമുക്ക് സമാധാനം കൈ വരുമോ ?
തുജ്ലാ ഭായിമാരകാന് നമുക്കിടയില്‍ എത്ര അധികം ആളുകളുണ്ട് ?
ഒരാളുടെ മരണം ഒരു കുടുംബത്തിന്റെ മരണം ആണെന്ന് കലാപങ്ങള്‍ക്ക് കോപ്പ് കൂട്ടുന്നവര്ക്ക് അറിയുമോ ?

Joker said...

സഹോദരരെ പോലെ കഴിഞ്ഞിരുന്ന ഇന്നാട്ടിലെ എല്ലാ മതസ്ഥരെയും വര്‍ഗ്ഗീയ വിഷം പുരട്റ്റിയ വാക്കുകളിലൂടെ ധ്രുവീകരിക്കാന്‍ സംഘപരിവാര്‍ മ്യഗങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ചെറുപ്പം മുതലേ മനസ്സില്‍ വര്‍ഗ്ഗീയ വിഷം കുത്തിവെച്ച് ശാഖ പോലെയുള്ള യോഗങ്ങളും സംഘടൈപ്പിച്ച് സ്നേഹമുള്ള മനസ്സില്‍ വിദ്വേഷം നിറക്കുന്നു. അമ്മയെയും പെങ്ങളെയും തിരിച്ചരിയാനാവാത്ത വിധം കലാപണള്‍ അഴിച്ചു വിടുന്നു. എല്ലാത്തിനുമൊടുവില്‍ ‘സ്വാഭാവിക പ്രതികരണം’ എന്ന ധിക്കാരം പറയുന്നു.

അതിന് ഓശാന പാടാനും നെടുനീളന്‍ പോസ്റ്റുകളിട്ട് ഇത്തരം പുലയാട്ടുകള്‍ക്ക് ഓശാന പാടാനും ബ്ലോഗേഴ്സിലും ഉണ്ട് ചിലര്‍. ഇങ്ങനെയുള്ള പേക്കോലങ്ങളോട് സഹതപിക്കാനേ തരമുള്ളൂ.